കൊച്ചി: വേതനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ താത്കാലിക ജീവനകാര്‍ക്ക് സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയായ തണ്ടര്‍ ഫോഴ്‌സിന്റെ മര്‍ദ്ദനം. കൊച്ചിയിലെ ഐ.എസ്.എല്‍ മത്സര സമയത്ത് സുരക്ഷാ ജോലിക്കെത്തിയ തങ്ങളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് വിദ്യാര്‍ത്ഥികള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇവരുടെ പരാതിയെ തുടര്‍ന്ന് ആറ് തണ്ടര്‍ ഫോഴ്‌സ് ജീവനക്കാരെ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തു.