സൗദി അറേബ്യയിലേക്ക് ഹൂതി വിമതരുടെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുന്നു. ഖാമിസ് മുഷൈത്ത്, അഹദ് റഹിദ് ഉൾപ്പെടെയുള്ള മേഖലകളിൽ ഉണ്ടായ ആക്രമണങ്ങളിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദമാം, തായിഫ് എന്നിവിടങ്ങളിലേക്കുള്ള ആക്രമണശ്രമങ്ങൾ സൗദി സഖ്യസേന വിജയകരമായി പ്രതിരോധിച്ചു. വിസ, പാസ്പോർട്ട് പ്രശ്നങ്ങൾ പരിഹരിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഇന്ത്യൻ എംബസിയുടെ പേരിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ഒമാനിലെ ഇന്ത്യൻ എംബസി പ്രവാസികൾക്ക് കർശന ജാഗ്രതാ നിർദേശം നൽകി. വ്യാജ ഫോൺ കോളുകൾക്കെതിരെ പരാതി നൽകണമെന്നും വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു. ദുബായിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് പത്തനംതിട്ട സ്വദേശിയായ പ്രവാസി മലയാളി മരിച്ചു. ഷാർജ സിഎസ്ഐ ഇടവകയിൽ വിവിധ കലാപരിപാടികളോടെ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓഫ് കാമ്പസുകൾ ഷാർജയിൽ തുടങ്ങുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഷാർജ ഇന്ത്യൻ അസോസിയേഷൻ സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. ജിദ്ദയിൽ പ്രവാസി എഴുത്തുകാരൻ മീലാസ് മുളമ്പാറയുടെ മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്തു. യുഎഇയും ഗ്രീസും തമ്മിൽ വിപുലമായ വ്യാപാര കരാറുകളിൽ ഒപ്പുവെച്ചു. മറ്റു രാജ്യങ്ങളെയോ നേതാക്കളെയോ അധിക്ഷേപിക്കുന്ന ഉള്ളടക്കങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ കർശന നിയമനടപടി മുന്നറിയിപ്പ് നൽകി.
Content Highlights: Saudi Arabia Houthi attack, Oman Indian Embassy advisory, Gulf news Malayalam, Pravasi news, UAE Greece business forum, Dubai expat death, Sharjah Indian Association off campus, Jeddah book release, Oman cyber law warning, Mathrubhumi Gulf news
Published: 25 Oct 2026, 11:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

