ബംഗാൾ അക്രമങ്ങളിൽ ഇടപെട്ട് ഗവർണർ; ചീഫ് സെക്രട്ടറിയോട് ഹാജരാകാനാവശ്യപ്പെട്ടു
കൊൽക്കത്ത: ബംഗാള്‍ രാഷ്ട്രീയ അക്രമങ്ങളില്‍ ചീഫ് സെക്രട്ടറിയോട് ഹജരാകാന്‍ ആവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ ജഗ്ദീപ് ധന്‍കര്‍. ക്രമസമാധാന നില സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ബംഗാളിലെ അക്രമം സംബന്ധിച്ച് വ്യാജ വാര്‍ത്തകളും ചിത്രങ്ങളും ബിജെപി പ്രചരിപ്പിക്കുന്നതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു. അസ്സമിലെ മുഖ്യമന്ത്രിയെ ബിജെപി കേന്ദ്ര നേതൃത്വം ഇന്ന് തീരുമാനിക്കും.