ഇന്ത്യയുടേത് നയതന്ത്ര വിജയമോ?
രാഷ്ട്രത്തിന്റെ അഭിമാനമായ അഭിനന്ദ് വര്‍ദ്ധമാന്‍ വെള്ളിയാഴ്ച വിട്ടയയ്ക്കപ്പെടും. വാഗാ അതിര്‍ത്തി വഴിയാകും തിരിച്ചുവരവെന്ന് ഇമ്രാന്‍ഖാന്‍ വ്യക്തമാക്കി. പാകിസ്താന്റെ സമാധാന സന്ദേശം എന്ന നിലയിലാണ് വിങ് കമാന്‍ഡറെ വിട്ടയയ്ക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ നല്ല പിള്ള ചമഞ്ഞു. എന്നാല്‍ സന്മനസുള്ളവരുടെ സമാധാന നീക്കമായി വേണോ പാകിസ്താന്റെ പ്രതീകാത്മക ചുവടുവയ്പിനെ കാണാന്‍? അതോ ഇന്ത്യ തുടങ്ങി വച്ച നയതന്ത്ര സമ്മര്‍ദ്ദത്തിന്റെ വിജയകരമായ പര്യവസാനമായോ? ദൗര്‍ബല്യമല്ലെന്ന അവകാശവാദത്തോടെ പാകിസ്താന്‍ നടത്തുന്ന വിട്ടയക്കല്‍ നീക്കം നിവര്‍ത്തികേടുകൊണ്ടോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. കെ.പി ഫാബിയാന്‍, എസ്.ആര്‍.കെ നായര്‍, മാത്യു കുഴല്‍നാടന്‍, ജി.ശ്രീദത്തന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.