വിവാദത്തിന് ആഴമുണ്ടോ?
ആഴക്കടലൽ മത്സ്യബന്ധനത്തിൽ പുറത്തുവരുന്ന പുതിയ ആരോപണങ്ങൾ നിഷേധിച്ച് മുഖ്യമന്ത്രി. തീരദേശ ജനതയുടെ സർക്കാർ അനുകൂല നിലപാട് അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടന്നതെന്ന് ബോധ്യമുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആഴക്കടൽ ധാരണാപത്രം മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുകൊണ്ടാണെന്നുള്ള വിവരം പുറത്തുവന്നതിനെക്കുറിച്ചുള്ള പ്രതികരണാണിത്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞാണ് കരാർ എന്ന് പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നു. സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലും യുഡിഎഫ് ആയുധമാക്കുന്നു. ഒരേ ദിവസം വീണുകിട്ടിയ രണ്ട് ആയുധങ്ങളും വോട്ടാകുമോ അതോ വെറുതെയാകുമോ? പങ്കെടുക്കുന്നവർ: പഴകുളം മധു, ജയസൂര്യൻ, എസ് കെ സജീഷ് എന്നിവർ.