തിരഞ്ഞെടുപ്പ് ചൂടിൽ തിളയ്ക്കുന്ന അരി വിവാദം
അഗാധമായ സാമൂഹിക മാനങ്ങളുള്ള അന്നംമുടക്കി എന്ന വാക്കിൻ്റെ ചൂടിൽ തിളക്കുകയാണ് കേരളത്തിൻ്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം. അരി വിതരണം തടഞ്ഞ പ്രതിപക്ഷം, പ്രതികാരത്തിൻ്റെ പക്ഷമാകരുതെന്ന് കൂടി പറഞ്ഞ് ക്ഷേമ രാഷ്ട്രീയത്തിൻ്റെ സുരക്ഷിത വലയത്തിലേക്ക് മുഖ്യമന്ത്രി കയറി നിന്നു. ഇതാണ് ഇന്ന് സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ: പഴകുളം മധു, എസ്കെ സജീഷ്, ശ്രീജിത്ത് പണിക്കർ എന്നിവർ.