അതിര്‍ത്തിയില്‍ കാത്തിരിക്കുന്നതെന്ത്?
ഗാല്‍വന്‍ താഴ്‌വര നമ്മുടെ ധീരസൈനികരുടെ ചോരവീണ് ചുവന്നിരിക്കുന്നു. ഹിമപാതത്തില്‍ പലരുടെയും മൃതദേഹം വിറങ്ങലിച്ച നിലയിലായിരുന്നു. അവിടെ നടന്ന ഒന്നും ആദ്യം അറിഞ്ഞ പോലെയായിരുന്നില്ല. ഇന്നലെ രാത്രിയില്‍ വ്യക്തമാക്കപ്പെട്ട പോലെ 20 ധീരരുടെ ജീവന്‍ അവിടെ ബലികൊടുക്കപ്പെട്ടു. അവരുടെ ജീവത്യാഗം വെറുതേയാവില്ലെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇന്ത്യയുടെ അതിര്‍ത്തിയെ ജീവന്‍ കൊടുത്തു കാത്ത രാജ്യസ്‌നേഹികളോടുള്ള ആദരവ് പ്രധാനമന്ത്രി പ്രകടിപ്പിച്ചത് രണ്ടു മിനിറ്റ് മൗനം ആചരിച്ചാണ്. കൈകൂപ്പി, കണ്ണടച്ച്. മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിക്കൊപ്പം ചേര്‍ന്നു. മറുപക്ഷത്ത് മുപ്പത്തിയഞ്ചോളം മരണമുണ്ടായെന്ന് യുഎസ് ഇന്റലിജന്‍സ് പറയുന്നു. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇനിയെന്താണ് മുന്നില്‍. ഗാല്‍വനില്‍ നിന്നുള്ള പിന്‍വാങ്ങലോ, ഗാല്‍വന്‍ മുന്‍നിര്‍ത്തിയുള്ള ഏറ്റുമുട്ടലോ. എന്താണ് അതിര്‍ത്തിയില്‍ കാത്തിരിക്കുന്നത്. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ശങ്കര്‍ അയ്യര്‍, ഡോ.ഉമ പുരുഷോത്തമന്‍, ഡോ.പി.എസ്.ശ്രീകുമാര്‍, ജയന്ത് ജേക്കബ്, സി.എസ്.ഷൈജുമോന്‍, ബ്രിഗേഡിയര്‍ എന്‍.സനല്‍കുമാര്‍, ലഫ്റ്റനന്റ് ജനറല്‍ ശരത്ചന്ദ് എന്നിവര്‍.
സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.