നഞ്ചമ്മയുടെ സച്ചി ഓര്‍മ്മയാകുമ്പോള്‍...
ക്ലൈമാക്‌സിലേക്ക് കടക്കും മുമ്പേ പൊടുന്നനെ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷനായ സച്ചിദാനന്ദന്‍ എന്ന സച്ചിയെ അനുസ്മരിക്കുകയാണ് ഇന്ന് സൂപ്പര്‍ പ്രൈം ടൈം. വിജയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ ഒരു ശസ്ത്രക്രിയക്ക് ശേഷം ഉണ്ടായ ഹൃദയാഘാതത്തിലൂടെ സച്ചി കടന്നുപോയെന്ന് വിശ്വസിക്കാനാവാത്ത നിമിഷങ്ങള്‍. കോവിഡില്‍പ്പെട്ട് മലയാള സിനിമ നിന്നുപോകുന്ന സമയത്ത് അയ്യപ്പനും കോശിയും, ഡ്രൈവിംഗ് ലൈസന്‍സും ഒരേ സമയം തകര്‍ത്തോടുകയായിരുന്നു. അഭിഭാഷകനെന്ന നിലയില്‍ പേരെടുത്ത് ശേഷം കൂട്ടുകാരനായ സേതുവിനൊപ്പം സിനിമ രചനയിലും തിളങ്ങിയ സച്ചി ഒറ്റയ്ക്ക് തിരക്കഥാ രചിച്ചും പിന്നീട് സംവിധായകനായും ജനപ്രിയ കലാകാരനായി വളര്‍ന്നു. 49-ാം വയസില്‍ സച്ചി മടങ്ങുമ്പോള്‍ അവശേഷിപ്പിക്കുന്നവരില്‍ പ്രധാനി അട്ടപ്പാടിയിലെ നഞ്ചമ്മയാണ്. ദശലക്ഷക്കണക്കിന് മലയാളികള്‍ യുട്യൂബില്‍ ഇപ്പോഴും നഞ്ചമ്മയെ തിരയുമ്പോള്‍ അവരുടെ സ്രഷ്ടാവ് ഓര്‍മയാകുന്നു. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- രഞ്ജിത്ത്, രഞ്ജി പണിക്കര്‍, എം.എ. നിഷാദ്, നഞ്ചമ്മ, പഴനി സ്വാമി, അരുണ്‍ ഗോപി എന്നിവര്‍.
സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 7.30 മുതൽ 9.00 വരെ.