കായികസ്ഥാപനങ്ങളിലെ കുട്ടികളുടെ സുരക്ഷ; പുതിയ നയം അവതരിപ്പിച്ച് അബുദാബി
അബുദാബിയിലെ കായികസ്ഥാപനങ്ങളിൽ കുട്ടികൾക്ക് സംരക്ഷണമുറപ്പാക്കാൻ പുതിയ നയമവതരിപ്പിച്ച് അബുദാബി കമ്യൂണിറ്റി ഡെവലപ്മെന്റ് വകുപ്പ്. അബുദാബിയിലുടനീളം കായികമത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം വളർത്തിയെടുക്കുകയാണ് ലക്ഷ്യം.