വാഹനാപകടം; റോഡിൽ മറ്റ് വാഹനങ്ങൾ നിർത്തുകയോ വേഗം കുറയ്ക്കുകയോ ചെയ്താൽ UAE-യിൽ കനത്ത പിഴ
വാഹനാപകട സമയത്ത് റോഡിൽ മറ്റ് വാഹനങ്ങൾ നിർത്തുകയോ വേഗം കുറയ്ക്കുകയോ ചെയ്താൽ യുഎഇ-യിൽ ആയിരം ദിർഹം പിഴ ലഭിക്കും.. ആംബുലൻസ് അടക്കമുള്ള അടിയന്തിര വാഹനങ്ങൾക്ക് വഴി നല്കാതിരുന്നാൽ മൂവായിരം ദിർഹമാണ് പിഴ.. വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും രാജ്യത്തെ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണെന്നും യുഎഇ ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.