Specials India-Pak Conflict

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറി

ന്യൂഡൽഹി: മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർത്തമനെ പാകിസ്താൻ ഇന്ത്യക്ക് ഔദ്യോഗികമായി കൈമാറി. വൈകീട്ട് 5.25 ഓടെ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയെന്ന്റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നടപടിക്രമങ്ങൾ പിന്നെയും മണിക്കൂറുകൾ നീണ്ടു. ഇതേ തുടർന്ന് കൈമാറ്റം ഔദ്യോഗികമായി പൂർത്തിയാക്കാനായത് 9.20 നാണ്. വാഗാ അതിർത്തിയിൽ ബിഎസ്എഫാണ് അഭിനന്ദൻ വർത്തമനെ പാക് അധികൃതരിൽ നിന്ന് സ്വീകരിച്ചത്. മലയാളിയായ വ്യോമാസേന ഗ്രൂപ്പ് ക്യാപ്റ്റൻ ജോയ് തോമസ് കുര്യനും പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനും ബിഎസ്എഫിനെ അനുഗമിച്ചിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.