അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് അയവില്ല; പഞ്ചാബില്‍ പാക് ചാരന്‍ പിടിയില്‍
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷത്തിനയവില്ല. ഉറി സെക്ടറില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു പ്രദേശവാസിയ്ക്ക് പരിക്കേറ്റു. അതിര്‍ത്തിയ്ക്ക് സമീപം പഞ്ചാബിലെ ഫിറോസ്പുരില്‍ നിന്ന് പാക് ചാരന്‍ എന്ന് സംശയിക്കുന്ന ആള്‍ പിടിയിലായി. ജമ്മു കശ്മീരിലെ കുപ് വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ഭീകരവാദികളെ വധിച്ചു.