ചോരക്കുഞ്ഞിനെ കരിയിലയ്ക്കുള്ളിൽ ഉപേക്ഷിച്ചത് അമ്മ തന്നെ
കൊല്ലം കല്ലുവാതുക്കലില്‍ ചോരക്കുഞ്ഞിനെ കരിയിലയ്ക്കുള്ളില്‍ ഉപേക്ഷിച്ചത് അമ്മതന്നെയെന്ന് തെളിഞ്ഞു. കുഞ്ഞിനെ ഉപേക്ഷിച്ച പറമ്പിന്റെ ഉടമസ്ഥന് സുദര്ശനന് പിള്ളയുടെ മകള്‍ രേഷ്മയാണ് അറസ്റ്റിലായത്. ഇതുവരെ കണ്ടിട്ടില്ലാത്ത ഫേസ്ബുക്ക് കാമുകനൊപ്പം ജീവിക്കാനാണ് ജനിച്ച് ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പ്രതി പോലീസിന് മൊഴി നല്കി.