പത്തനംതിട്ടയിലെ ബോംബേറിന് പിന്നിൽ സാമ്പത്തിക തർക്കം
പത്തനംതിട്ട കലഞ്ഞൂർ പാടത്ത് സ്ഫോടക വസ്തു എറിഞ്ഞ് ആക്രമണം നടത്തിയതിന് പിന്നിൽ സാമ്പത്തിക തർക്കത്തെ തുടർന്നുളള പ്രശ്നങ്ങളെന്ന് പൊലീസ്. പുത്തൻവീട്ടിൽ ഫൈസൽരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിനു പിന്നിൽ. തിങ്കളാഴ്ച രാത്രി വണ്ടണി ഭാഗത്ത് കാറിലെത്തിയ സംഘം രണ്ട് ബൈക്കുകളും തകർത്തിരുന്നു.