News India

ഗാസിപ്പൂരിൽ നിന്നും കർഷകരെ ഒഴിപ്പിക്കാനുള്ള ശ്രമം വിഫലം

ന്യൂഡൽഹി: ഗാസിപ്പൂരിൽ നിന്നും കർഷകരെ ഒഴിപ്പിക്കാനുള്ള ശ്രമം വിഫലം. സമരഭൂമിയിലേക്ക് കൂടുതൽ കർഷകർ എത്തിയതോടെ കേന്ദ്ര സേനയും പോലീസും മടങ്ങി. ഒഴിപ്പിക്കൽ നടപടി ഉടൻ ഉണ്ടാകില്ലെന്നാണ് സൂചന . സിംഘുവിലേയും തിക്രിയിലും ബോർഡറുകളിലേക്ക് കൂടുതൽ കർഷകർ എത്തിതുടങ്ങി. കർഷക സമരത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളിലെ പ്രതികരണത്തിൽ ശശി തരൂർ എംപിക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.