പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം
ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ഇരുസഭകളെയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാവിലെ 11 മണിക്ക് അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്‌ക്കരിക്കും. സാമ്പത്തിക സർവ്വെ ഇന്ന് ഇരുസഭകളിലും വെക്കും.