പാക് പ്രകോപനം: മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു; എട്ട് പാക് സൈനികരെ വധിച്ചു
ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനിക ക്യാമ്പ് സന്ദര്‍ശിക്കാനിരിക്കെ അതിര്‍ത്തിയില്‍ പാക് പ്രകോപനം. പാകിസ്താന്‍ നടത്തിയ വെടിവെയ്പ്പില്‍ ഉള്‍പ്പെടെ മൂന്ന് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ എട്ടോളം പാക് സൈനികര്‍ കൊല്ലപ്പെട്ടു. ബാരമുള്ളയില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് പ്രദേശവാസികളും മരിച്ചു.