ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നു; 3,941 കോടി രൂപ അനുവദിച്ചു
ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കി. ഇതിനായി 3,941 കോടി രൂപ ചിലവാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. എന്‍പിആറിനും സെന്‍സസിനുമായി സര്‍ക്കാര്‍ 13,000 കോടി രൂപ അനുവദിച്ചതായി പ്രകാശ് ജാവദേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. സെന്‍സസിനായി 8,754 കോടി രൂപയും എന്‍പിആറിന് 3941 കോടി രൂപയുമാണ് അനുവദിച്ചത്. എന്‍പിആറിനായി രേഖകള്‍ ഒന്നും തന്നെ സമര്‍പ്പിക്കേണ്ട ആവശ്യമില്ലെന്ന് പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.