ഉംപുന്‍: ഓഖി, ഫാനി ചുഴലിക്കാറ്റുകളെക്കാള് അപകടകാരി- കേന്ദ്ര ഭൗമമന്ത്രാലയ സെക്രട്ടറി
ന്യൂഡല്‍ഹി: ഉംപുന്‍ ചുഴലികാറ്റ്, ഓഖി ഫാനി ചുഴലിക്കാറ്റുകളെക്കാള് അപകടകാരിയെന്ന് കേന്ദ്ര ഭൗമമന്ത്രാലയ സെക്രട്ടറി ഡോ. എം. രാജീവന്. തീവ്രത കുറഞ്ഞെങ്കില്‍ പോലും കനത്ത നാശം വിതക്കാന്‍ ഉംപുന്‍ കഴിയും. ബംഗാളിനെയാകും ഉംപുന്‍ തീവ്രമായി ബാധിക്കുക. കേരളത്തില്‍ അപകട സാധ്യതയില്ലെങ്കിലും അടുത്ത രണ്ടു ദിവസം കൂടി ശക്തമായ മഴ ലഭിക്കുമെന്നും എം. രാജീവന് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.