പ്രതിരോധമന്ത്രി രാജ്നാഥ് സിംങ്ങും കരസേന മേധാവിയും നാളെ ലഡാക്ക് സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നാളെ ലഡാക്ക് സന്ദര്‍ശിക്കും. കരസേനാ മേധാവി ജനറല്‍ എം എം നര്വാനെയോടൊപ്പമാണ് രാജ്നാഥ് സിംഗ് അതിര്‍ത്തി സന്ദര്‍ശിക്കുന്നത്. ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്ന ഇരുവരും അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ വിലയിരുത്തും. അതേസമയം ഗാല്‍വന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നും ചൈനീസ് സേന ഇതുവരെ പിന്മാറിയിട്ടില്ല.