അമിത വിലയ്ക്ക് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങിയെന്ന് ആരോപണം നിഷേധിച്ച് ഐസിഎംആര്‍
ന്യൂഡല്‍ഹി: അമിത വിലയ്ക്ക് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങിയെന്ന ആരോപണം നിഷേധിച്ച് ഐ.സി.എം.ആര്. 528 മുതല്‍ 795 രൂപ വരെയാണ് റാപ്പിഡ് ടെസ്റ്റ് കിറ്റിന്റെ വിലയെന്ന് ഐ.സി.എം.ആര് അറിയിച്ചു. കുറഞ്ഞ വിലയ്ക്ക് കിറ്റുകള്‍ നല്കാന് തയാറുള്ള ഇന്ത്യന്‍ കമ്പനികളെ സ്വാഗതം ചെയ്യുന്നുവെന്നും ഐ.സി.എം.ആര്.