ഹാഥ്‌റസ് കുടുംബത്തെ സന്ദര്‍ശിക്കാനുള്ള ഇടത് എംപിമാരുടെ ശ്രമം തടസപ്പെടുത്തിയെന്ന് ആരോപണം
ന്യൂഡല്‍ഹി: ഹാഥ്‌റസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള ഇടത് എംപിമാരുടെ ശ്രമം തടസപ്പെടുത്തിയെന്ന് ആരോപണം. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രാഷ്ട്രീയം കളിച്ചെന്ന് എളമരം കരീം എം പി പറഞ്ഞു. പോലീസും അധികൃതരും എംപിമാരുടെ സന്ദര്‍ശനം തടസപ്പെടുത്താന്‍ ശ്രമിച്ചെന്നും എളമരം കരീം ഡല്‍ഹിയില്‍ പറഞ്ഞു. എംപിമാര്‍ സന്ദര്‍ശിക്കുന്നതില്‍ അസ്വസ്ഥതയുള്ള പോലെയാണ് ജില്ലാ ഭരണകൂടം പെരുമാറിയതെന്നും എളമരം കരീം. എംപിമാരായ ബിനോയ് വിശ്വം, എംവി ശ്രേയാംസ് കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.