ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളാകുന്നു
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തെച്ചൊല്ലി ഇന്ത്യ-പാകിസ്താന് ബന്ധം വീണ്ടും വഷളായി. പാകിസ്ഥാനിലെ സ്ഥാനപതി അജയ് ബിസാരെയെ പുറത്താക്കിയതിന് ഇന്ത്യയുടെ മറുപടി ഇന്നുണ്ടായേക്കും. നയതന്ത്ര തലത്തില്‍ പാകിസ്താന് ഒറ്റപ്പെട്ട സാഹചര്യത്തില്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണെന്ന് മാലി ദ്വീപും വ്യക്തമാക്കി.