ചരിത്രത്തിലാദ്യമായി പേപ്പര്‍ രഹിത ബജറ്റ് അവതരിപ്പിച്ച് നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി പേപ്പര്‍ രഹിത ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ചത്. ദേശീയ മുദ്ര പതിപ്പിച്ച ചുവന്ന കവറില്‍ തദ്ദേശീയമായി നിര്‍മിച്ച ടാബിലായിരുന്നു ബജറ്റ് രേഖകള്‍. രവീന്ദ്ര നാഥ ടാഗോറിന്റേയും തിരുവള്ളുവരുടെയും കവിത ചൊല്ലിപ്പറഞ്ഞായിരുന്നു അവതരണം.