News India

കേന്ദ്രം കേരളത്തോട് വിവേചനം കാട്ടിയിട്ടില്ല, മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രകാശ് ജാവഡേക്കര്‍

ന്യൂഡല്‍ഹി: കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തടയിടുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. മുഖ്യമന്ത്രിക്ക് കള്ളം പറയാം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങള്‍ക്കറിയാമെന്ന് ജാവഡേക്കര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോട് വിവേചനം കാണിച്ചിട്ടില്ലെന്നും ജാവഡേക്കര്‍ വ്യക്തമാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.