ദിശാ രവിയുടെ അറസ്റ്റില്‍ നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചിരുന്നെന്ന് ഡല്‍ഹി പോലീസ്
ന്യൂഡല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തക ദിശാ രവിയുടെ അറസ്റ്റില്‍ നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചിരുന്നെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ എസ് എന്‍ ശ്രീവാസ്തവ. അറസ്റ്റിനെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ വ്യക്തത തേടി ഡല്‍ഹി വനിതാ കമ്മിഷന്‍ ഡല്‍ഹി പോലീസിന് നോട്ടീസ് അയച്ചു. പോലീസ് കസ്റ്റഡിയിലിരിക്കുന്ന ദിശാ രവിക്ക് അഭിഭാഷകനെയും കുടുംബത്തെയും കാണാന്‍ കഴിഞ്ഞ ദിവസം കോടതി അനുമതി നല്‍കിയിരുന്നു.