കേന്ദ്രത്തിന്റെ വാക്സിൻ നയത്തിൽ ഇടപെടലുമായി സുപ്രീം കോടതി
കേന്ദ്രത്തിന്റെ വാക്സിൻ നയത്തിൽ ഇടപെടലുമായി സുപ്രീം കോടതി.18 നും 44നും ഇടയിൽ പ്രായമായവർ പണം നൽകി വാക്സിൻ സ്വീകരിക്കണം എന്നത് ഏകപക്ഷീയവും വിവേചനപരവും എന്നും സുപ്രീം കോടതി. സർക്കാർ നയം പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളിലേക്ക് കടന്നുകയറുമ്പോൾ കോടതിക്ക് മൂകസാക്ഷി ആയി ഇരിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി. എല്ലാ സംസ്ഥാനങ്ങളോടും വാക്സിൻ നയം അറിയിക്കാൻ സുപ്രീം കോടതി നിർദേശം നൽകി.