സ്വയം നിയന്ത്രിച്ചില്ലെങ്കില്‍ അമേരിക്കയിലെക്കാളും കൊറോണ രോഗികള്‍ ഇന്ത്യയില്‍ ഉണ്ടാകും: ഡോ പവിത്ര
ചെന്നൈ: ഇപ്പോള്‍ നമ്മള്‍ സ്വയം നിയന്ത്രിച്ചില്ലെങ്കില്‍ അമേരിക്കയിലെക്കാളും കൊറോണ രോഗികള്‍ ഇന്ത്യയില്‍ ഉണ്ടാകുമെന്ന് ഡോ. പവിത്ര വെങ്കിട്ട ഗോപാലന്‍ പറയുന്നു. കൊറോണ വൈറസിനെക്കുറിച്ച് പഠിച്ച ഇന്ത്യക്കാരിയാണ് പവിത്ര. അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലായിരുന്നു പഠനം. നമ്മുടെ ജീവിത രീതി വൈറസ് വ്യാപനത്തിന് കാരണമാകുന്നുവെന്നും പവിത്ര വിശദീകരിക്കുന്നു.