ആര്യനാട് കോൺഗ്രസ് വാർഡ് മെമ്പർ മരിച്ച നിലയിൽ; മരണകാരണം സാമ്പത്തിക പ്രശ്നമെന്ന് സൂചന
തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് വാർഡ് അംഗം ആസിഡ് കുടിച്ച് മരിച്ച നിലയിൽ. കോട്ടയ്ക്കകം വാർഡ് മെമ്പറായ ശ്രീജയാണ് മരിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റേയും സിപിഎം നേതൃത്വത്തിന്റേയും ആരോപണങ്ങളിൽ മനംനൊന്താണ് ആത്മഹത്യയെന്ന് കോൺഗ്രസിന്റെ പരാതി.