News Kerala

'കാണുന്നിടമെല്ലാം മൃതദേഹങ്ങളായിരുന്നു...അവിടെ തുടരുന്നവരുടെ അവസ്ഥ മോശം, അവരേയും രക്ഷിക്കണം'

തൊഴിൽ തട്ടിപ്പിനിരയായി റഷ്യയിൽ കുടുങ്ങിയ മലയാളി യുവാവ് പ്രിൻസ് സെബാസ്റ്റ്യൻ തിരുവനന്തപുരം അഞ്ചുതെങ്ങിലെ വീട്ടിലെത്തി. പ്രിന്‍സിനൊപ്പമുണ്ടായിരുന്ന ടിനു, വിനീത് എന്നിവർ ഇപ്പോഴും റഷ്യയിൽ തുടരുകയാണ്. അവരുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും തിരിച്ചെത്തിക്കാൻ നടപടി വേണമെന്നും പ്രിൻസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.