'കുട്ടിയെ തീരെ ശ്രദ്ധിച്ചില്ല'; പനി ബാധിച്ച് നാലുവയസുകാരി മരിച്ചു, ആശുപത്രിക്കെതിരെ കുടുംബം
കോഴിക്കോട് താമരശ്ശേരിയിൽ ഒൻപത് വയസുകാരി പനി ബാധിച്ച് മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ കുടുംബത്തിൻ്റെ പ്രതിഷേധം. കോരങ്ങാട് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി അനയയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം കടുത്ത പനിയെ തുടര്‍ന്ന് കുട്ടിയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ സഹോദരങ്ങളെയും അടിയന്തര ചികിത്സയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്.