സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കവെ അപകടം; വയോധികയ്ക്ക് ദാരുണാന്ത്യം
സെക്രട്ടേറിയറ്റിന് മുന്നിൽ വാഹനാപകടത്തിൽ അറുപത്തിരണ്ടുകാരി മരിച്ചു. പേയാട് സ്വദേശിനി ഗീതയാണ് മരിച്ചത്. ഭർത്താവിനൊപ്പം ബസ്സിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതായിരുന്നു ഇരുവരും.