ABC സെന്ററിന്റെ പ്രവർത്തനം കാര്യക്ഷമം; പക്ഷേ, കോട്ടയത്തെ തെരുവുനായ ശല്യത്തിന് കുറവില്ല
കേരളത്തിലെ മറ്റ് ജില്ലകളിലെന്ന പോലെ കോട്ടയത്തും തെരുവ് നായ ശല്യം രൂക്ഷ മാകുകയാണ്. ഏറെ നാൾ പ്രവർത്തനരഹിതമായി കിടന്ന കോട്ടയം നഗരസഭയിലെ വന്ധീകരണ യൂണിറ്റ് കാര്യക്ഷമമായി പ്രവർത്തിക്കുന്നെങ്കിലും തെരുവിലെ നായ ശല്യത്തിന് കുറവില്ല. വന്ധ്യംകരണത്തിനു ശേഷം വീണ്ടും നായ്ക്കളെ തെരുവിലേക്ക് തന്നെ അഴിച്ചുവിടുന്നതാണ് പ്രധാന പ്രശ്നം.