കോന്നിയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് തൊഴിലാളി മരിച്ചു
കോന്നി ആര്‍ടിഒ ഓഫീസിന് സമീപം നിര്‍മാണത്തിലിരുന്ന വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് തൊഴിലാളിമരിച്ചു. മങ്ങാരം പുതുപ്പറമ്പില്‍ അതുല്‍കൃഷ്ണയാണ് മരിച്ചത്. കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന വീണതിനെ തുടര്‍ന്നായിരുന്നു അപകടം.