ഐഷ സുൽത്താന ചോദ്യം ചെയ്യലിന് ഹാജരായി
രാജ്യദ്രോഹ കേസില്‍ ഐഷ സുൽത്താനയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കവരത്തി പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ രാവിലെ പത്തരയ്ക്കാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ലക്ഷദ്വീപിലെ പരിഷ്കാരങ്ങൾ സംബന്ധിച്ച് കരട് പുറത്തിറക്കിയതിൽ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന ഹർജിയിൽ ഹൈക്കോടതി നിലപാട് തേടി. ലക്ഷദീപ് ഭരണകൂടവും കേന്ദ്രസർക്കാരും രണ്ടാഴ്ചക്കകം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശം.