വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ച് തകര്‍ത്തു, വാഹനങ്ങളുടെ കാറ്റഴിച്ച് വിട്ടു; പോലീസിനെതിരെ ആരോപണം
മലപ്പുറം എടവണ്ണ പത്തപ്പിരിയത്ത് പോലീസിന്റെ ഗുണ്ടായിസമെന്ന് പരാതി. പ്രതിയെ പിടികൂടാനെത്തിയ പോലീസ് വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ച് തകര്‍ത്തെന്നും മുറ്റത്തുണ്ടായിരുന്ന വാഹനങ്ങളുടെ കാറ്റഴിച്ച് വിട്ടെന്നുമാണ് ആരോപണം. അതേസമയം ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് പോലീസ്.