തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കു മറുപടി പറഞ്ഞിട്ടുണ്ട്- സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍| എക്സ്ക്ലൂസിവ്
തിരുവനന്തപുരം: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കു മറുപടി പറഞ്ഞിട്ടുണ്ടെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ആരോപണങ്ങള്‍ ഇനിയും ഉന്നയിച്ചാല്‍ അതിനും മറുപടി പറയും. നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടു മുൻപ് മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു സ്പീക്കർ. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ നടക്കുന്ന സഭാസമ്മേളനം ആയതിനാല്‍ സഭയില്‍ രാഷ്ട്രീയമായ പോരാട്ടം നടക്കുമെന്നും സ്പീക്കര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.