ഇടതു സ്ഥാനാര്‍ത്ഥിയുടെ വിജയാഹ്ലാദത്തിനിടെ എന്‍ജിഒ യൂണിയന് നേതാവിന്റെ വീട്ടിനു നേരെ ആക്രമണം
കാസര്‍കോട്: കാസര്‍കോട് പടന്ന ഗ്രാമ പഞ്ചായത്തിലെ തെക്കേക്കാട്ടില് ഇടതു സ്ഥാനാര്‍ത്ഥിയുടെ വിജയാഹ്ലാദത്തിനിടെ എന്‍ജിഒ യൂണിയന് നേതാവിന്റെ വീട്ടിനു നേരെ ആക്രമണം. മതിലില്‍ വച്ചിരുന്ന ചെടിച്ചട്ടികള്‍ വീട്ടുമുറ്റത്തേക്ക് വലിച്ചെറിഞ്ഞു. സംഭവം സംബന്ധിച്ച് ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.