അരവിന്ദ് കെജ്‌രിവാള്‍ വീട്ടു തടങ്കലിലെന്ന് എഎപി; അല്ലെന്ന് പോലീസ്
ന്യൂഡല്‍ഹി: ഇന്നലെ ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുത്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പോലീസ് വീട്ടു തടങ്കലില്‍ ആക്കി എന്ന് ആം ആദ്മി പാര്‍ട്ടി. കെജ്‌രിവാളിനെ സന്ദര്‍ശിക്കാന്‍ ആരെയും അനുവദിക്കുന്നില്ലെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തില്‍ കെജ്രിവാളിന്റെ വീടിന് മുന്നില്‍ പ്രതിഷേധിക്കുന്നു.