ഭീമ കോരേഗാവ് കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര കോണ്‍ഗ്രസ്
മുംബൈ: തെളിവുകള്‍ കൃത്രമമാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന് പിന്നാലെ ഭീമ കോരേഗാവ് കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര കോണ്‍ഗ്രസ്. സത്യസന്ധമായ അന്വേഷണം ആവശ്യമാണെന്നും ബിജെപിയുടെ അജണ്ട നടപ്പിലാക്കാനാണ് കേസ് എന്‍ഐഎ ഏറ്റെടുത്തതെന്നും പിസിസി അധ്യക്ഷന്‍ നാന പഠോളെ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷമായിരുന്നു പഠോളെയുടെ പ്രതികരണം.