ബിനീഷ് കോടിയേരിയുടെ ജാമ്യ ഹർജിയിൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി മാറ്റി
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യ ഹർജിയിൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി ജൂൺ 25 ലേക്ക് മാറ്റി. അനാരോഗ്യം ചൂണ്ടിക്കാട്ടി ബിനീഷിന്റെ അഭിഭാഷകൻ വാദം കേൾക്കൽ 10 ദിവസം നീട്ടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി വാദം കേൾക്കൽ മാറ്റിവെച്ചത്.