കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഇ ഡി
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിർത്ത് ഇ.ഡി. ഇ.ഡിയുടെ വാദം കേൾക്കൽ കോടതി ഈ മാസം 26ലേക്ക് മാറ്റി. എതിർവാദത്തിനായി ഇ.ഡി കൂടുതൽ സമയം ചോദിച്ചതോടെയാണ് കേസ് മാറ്റിവെച്ചത്.