ബിരുദ പരീക്ഷയുടെ മാര്‍ക്ക് ചോദിച്ചു, വീണ്ടും പരീക്ഷ എഴുതേണ്ടി വരുമെന്ന് യൂണിവേഴ്സിറ്റി
ജൂണിൽ ഫലം പ്രഖ്യാപിച്ച ബിഎസ് സി സൈക്കോളജി പരീക്ഷയുടെ ഗ്രേഡ് കാർഡിന് വിദ്യാർത്ഥികൾ സമീപിച്ചപ്പോഴാണ് പരീക്ഷ വീണ്ടും എഴുതേണ്ടി വരുമെന്ന് കാലിക്കറ്റ് സർവകലാശാല വാക്കാൽ അറിയിച്ചത്.