ഇതരമതസ്ഥയെ വിവാഹം ചെയ്തു; യുവാവിന്റെ സംസ്ക്കാരത്തിന് സെമിത്തേരി വിലക്ക്
ഇതരമത വിശ്വാസിയെ വിവാഹം കഴിച്ചെന്ന കാരണത്താല്‍ യുവാവിന്റെ സംസ്‌കാരത്തിന് സെമിത്തേരി അനുവദിച്ചില്ലെന്ന് പരാതി. കൊല്ലം കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ മരിച്ച മാത്യു തോമസിന്റെ മൃതദേഹം അടക്കം ചെയ്യാനാണ് പള്ളി സെമിത്തേരി നിഷേധിച്ചത്. മാത്യു തോമസ് സഭാവിശ്വാസിയല്ലെന്നും വീട്ടില്‍ സംസ്‌കാരം നടത്തിയാല്‍ കാര്‍മികത്വം വഹിക്കാമെന്നാണ് ടി.പി.എം പെന്തക്കോസ്ത് സഭ അധികാരികളുടെ നിലപാട്.