ചിറയ്ക്കല്‍ ചിറയിലെ ജലനിരപ്പ് താഴ്ന്നു
കണ്ണൂര്‍: മഴമാറിയതോടെ കണ്ണൂരിലെ ചിറക്കല്‍ ചിറയിലും ജലനിരപ്പ് കുറഞ്ഞു. തുലാവര്‍ഷം ശക്തിപ്രാപിച്ചില്ലെങ്കില്‍ ജലനിരപ്പ് കൂടുതല്‍ താഴുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ശുദ്ധജലവിതരണത്തിന് ചിറക്കല്‍ ചിറ സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും സാമൂഹ്യവിരുദ്ധര്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ചിറക്കല്‍ ചിറ.