എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; നിയമനം കെകെ രാഗേഷിന്റെ ഒഴിവിലേക്ക്
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ എംഎൽഎ എ.പ്രദീപിനെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ നൽകി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത കെകെ രാഗേഷ് ഒഴിഞ്ഞ സ്ഥാനത്തേക്കാണ് കോഴിക്കോട് മുൻ എംഎൽഎ കൂടിയായ എ പ്രദീപിന്റെ വരവ്. നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗം കൂടിയാണ് അദ്ദേഹം.