സിപിഎമ്മിനെതിരെ കോടതിയലക്ഷ്യം; ശാന്തൻപാറ പാർട്ടി ഓഫീസ് നിർമ്മാണത്തിനെതിരെയാണ് നടപടി
സിപിഎമ്മിനെതിരെ കോടതിയലക്ഷ്യ നടപടി. ഉത്തരവ് ലംഘിച്ച് ശാന്തൻപാറ പാർട്ടി ഓഫീസ് നിർമിച്ചതിനാണ് നടപടി. ജില്ലാ സെക്രട്ടറി സി വി വർഗീസ് കോടതിയലക്ഷ്യ നടപടി നേരിടണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. നിർമാണം നിർത്തിവെക്കണമെന്ന വിധി കേസിലെ കക്ഷിയായ സിപിഎം ജില്ലാ സെക്രട്ടറിക്ക് അറിഞ്ഞില്ലെന്ന് പറയാനാവില്ലെന്ന് അമിക്കസ്ക്യൂറി കോടതിയെ അറിയിച്ചിരുന്നു.