ബുറെവി ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തോട് അടുക്കുന്നു
ചെന്നൈ: ബുറെവി ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തോട് അടുക്കുന്നു. ചുഴലിക്കാറ്റ് ഇപ്പോള്‍ രാമേശ്വരം തീരത്തിന് നൂറ്റിയിരുപത് കിലോമീറ്റര്‍ അകലെയെത്തി.കന്യാകുമാരിയില്‍ നിന്ന് ഏകദേശം 300ഓളം കിമീ ദൂരത്തിലെത്തിലാണ് ബുറേവി. കേരളത്തില്‍ ചുഴലിക്കാറ്റിന്റെ ആഘാതം ഏറിയോ കുറഞ്ഞോ ഉണ്ടാകുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.