കൊല്ലത്തെ വിസ്മയയുടെ മരണം; നിയമോപദേശം തേടാൻ പോലീസ്
സ്ത്രീധനപീഡനത്തെ തുടർന്ന് മരണപ്പെട്ട വിസ്മയയുടെ വീട്ടിൽ പ്രതി കിരൺകുമാർ നടത്തിയ ആക്രമണം പുനരന്വേഷിക്കുന്നതിൽ പോലീസ് നിയമോപദേശം തേടും. നിയമപരമായ തടസങ്ങളെ തുടർന്ന് കിരൺകുമാറിനെ ഇനി വിസ്മയ കേസിൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ ലഭിക്കില്ല.