കൺസഷൻ: വിശദാംശങ്ങൾ പരിശോധിച്ച ശേഷം ഗതാഗത മന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി
വിദ്യാർഥികളുടെ കൺസഷൻ വിഷയത്തിൽ വിശദാംശങ്ങൾ പരിശോധിച്ച ശേഷം ഗതാഗത മന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.വിദ്യാർത്ഥികൾക്ക് ഏത് നിലയിലുള്ള സൗജന്യം ലഭിച്ചാലും വകുപ്പ് സ്വാഗതം ചെയ്യുമെന്നും ശിവൻകുട്ടി പറഞ്ഞു.